Saturday April 20th, 2019 - 10:01:pm
topbanner
topbanner

പി.ടി ഉഷ ആകാന്‍ പ്രിയങ്കാ ചോപ്ര തയ്യാറെടുക്കുന്നു

rajani v
പി.ടി ഉഷ ആകാന്‍ പ്രിയങ്കാ ചോപ്ര തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. പരസ്യസംവിധായകയായ രേവതി എസ്. വര്‍മ്മയാണ് ഉഷയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുന്നത്. ബോളിവുഡ്സുന്ദരി പ്രിയങ്കാ ചോപ്രയാണ് സിനിമയിലെ ഉഷയ്ക്ക് ജീവന്‍ നല്‍കുക. ഹിന്ദിയിലാണ് സിനിമചിത്രീകരിക്കുന്നതെങ്കിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള നീക്കവും ഉണ്ട്.ബാക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പി.ടി. ഉഷഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബാക് വാട്ടര്‍ സ്രുഡിയോയ്ക്കൊപ്പം പ്രശസ്ത ഹോളിവുഡ്ബാനറും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. എ.ആര്‍. റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെതിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. രാജേഷ് സര്‍ഗം ആണ്. 100 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന ഈചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ഉള്ള പ്രശസ്ത താരങ്ങളും ടെക്‌നീഷ്യന്മാരുംപങ്കെടുക്കും. പ്രിയങ്കയുടെ നിലവിലെ പ്രോജക്ടുകള്‍ പൂര്‍ത്തിയായാലുടന്‍ ഇതിന്റെ ചിത്രീകരണംആരംഭിക്കും.

 

English summary
priyanka chopra played roll pt usha film
topbanner

More News from this section

Subscribe by Email