Thursday November 15th, 2018 - 4:09:pm
topbanner

സ്വകാര്യ ജീവിതം നാട്ടുകാര്‍ക്ക് കേട്ടുരസിക്കാനുള്ളതല്ല; പ്രിയങ്ക ചോപ്രയുടെ കിടിലന്‍ മറുപടി

suji
സ്വകാര്യ ജീവിതം നാട്ടുകാര്‍ക്ക് കേട്ടുരസിക്കാനുള്ളതല്ല; പ്രിയങ്ക ചോപ്രയുടെ കിടിലന്‍ മറുപടി

മുംബൈ: പ്രിയങ്ക ചോപ്രയും, കാമുകന്‍ നിക് ജോണാസും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് വാര്‍ത്തകളാണ് ഇപ്പോള്‍ പേജ് 3യില്‍ നിറയുന്നത്. എന്നാല്‍ തന്റെ സ്വകാര്യ ജീവിതം നാട്ടുകാര്‍ക്ക് കേട്ട് രസിക്കാനുള്ളതല്ലെന്ന് തിരിച്ചടിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

തന്റെ ബന്ധങ്ങളെക്കുറിച്ച് ആരോടെങ്കിലും വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നാണ് 36കാരിയായ പ്രിയങ്കയുടെ നിലപാട്. 'എന്റെ സ്വകാര്യ ജീവിതം പൊതുവായ കാര്യമല്ല. ജീവിതത്തിന്റെ 90 ശതമാനവും നാട്ടുകാര്‍ക്ക് നല്‍കുന്നുണ്ട്. ബാക്കി 10 ശതമാനം എന്റേത് മാത്രമാണ്', പ്രിയങ്ക വ്യക്തമാക്കി.

ഞാനൊരു പെണ്‍കുട്ടിയാണ്. അതെല്ലാം എന്റേത് മാത്രമായി സൂക്ഷിക്കാനുള്ള അവകാശമുണ്ട്. എന്റെ കുടുംബം, സുഹൃത്തുക്കള്‍, ബന്ധങ്ങള്‍ എന്നിവയെല്ലാം പ്രതിരോധിക്കുകയും, വിശദീകരിക്കുകയും ചെയ്യേണ്ട കാര്യങ്ങളല്ല. ഞാന്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നില്ല, അതുകൊണ്ട് കൂടുതല്‍ വിശദീകരണവും നല്‍കേണ്ടതില്ല, താരം പറയുന്നു.

സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നും അന്ത്യനിമിഷത്തിലാണ് പ്രിയങ്ക ഞെട്ടിക്കുന്ന പിന്‍മാറ്റം നടത്തിയത്. ഇതിന് പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചത്.

 

English summary
priyanka chopra my personal life is not for public consumption
topbanner

More News from this section

Subscribe by Email