Saturday September 22nd, 2018 - 3:09:am
topbanner

നിരവ് മോദി പണം തരാനില്ല, കരാര്‍ അവസാനിപ്പിക്കാനൊരുങ്ങി പ്രിയങ്ക ചോപ്ര

Jikku Joseph
നിരവ് മോദി പണം തരാനില്ല, കരാര്‍ അവസാനിപ്പിക്കാനൊരുങ്ങി പ്രിയങ്ക ചോപ്ര

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോഡിയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്നു ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. ഇതു സംബന്ധിച്ചു നിയമോപദേശം തേടിയിട്ടുണ്ടെന്ന് നടിയുടെ വക്താവ് അറിയിച്ചു. നീരവ് മോഡി കലക്ഷന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറാണ് പ്രിയങ്ക.

പരസ്യവുമായി ബന്ധപ്പെട്ട കുടിശ്ശിക കിട്ടുന്നതിനായി താരം നീരവ് മോഡിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നതായിട്ടായിരുന്നു ആദ്യം വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ കാര്യം അങ്ങിനെയല്ലെന്നും നീരവിന്റെ കമ്പനിയുമായുള്ള പരസ്യക്കരാര്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുക മാത്രമാണ് താരം ചെയ്തതെന്നാണ് പ്രിയങ്കയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
priyanka chopra is ready to end the deal with nirav modi
topbanner

More News from this section

Subscribe by Email