Sunday September 23rd, 2018 - 2:36:pm
topbanner

ലോകത്തെ ശക്തരായ നൂറു വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ നടി പ്രിയങ്ക ചോപ്രയും

Jikku Joseph
ലോകത്തെ ശക്തരായ നൂറു വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ നടി പ്രിയങ്ക ചോപ്രയും

ലോകത്തെ ശക്തരായ നൂറു വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ നടി പ്രിയങ്ക ചോപ്രയും ഇടം പിടിച്ചു. എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് മീഡിയ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനമാണ് ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്കു ചേക്കേറിയ പ്രിയങ്കയ്ക്ക്.

100 പേരുടെ പട്ടികയില്‍ പോപ് ഗായിക ബിയോണ്‍സ് നാലാം സ്ഥാനത്തും ടെയ്‌ലര്‍ സ്വിഫ്റ്റ് 12-ാം സ്ഥാനത്തുമാണ് ഇടംപിടിച്ചിട്ടുള്ളത്. ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ റൗളിംഗ് 13-ാം സ്ഥാനത്തെത്തി.

മൊത്തം പട്ടികയില്‍ 97-ാം സ്ഥാനത്താണ് പ്രിയങ്ക. പ്രിയങ്കയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക ട്രംപുമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള പുതുമുഖങ്ങള്‍. ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്ക യുണിസെഫിന്റെ അംബാസഡര്‍ കൂടിയാണ്.

English summary
priyanka chopra is one of the 100 most powerful women in the world by forbes
topbanner

More News from this section

Subscribe by Email