Wednesday September 19th, 2018 - 1:02:am
topbanner
Breaking News

മോസ്റ്റ് പോപ്പുലര്‍ സെലിബ്രിറ്റി ലിസ്റ്റില്‍ പ്രിയങ്കയും

Lijin Kadukkaram
മോസ്റ്റ് പോപ്പുലര്‍ സെലിബ്രിറ്റി ലിസ്റ്റില്‍ പ്രിയങ്കയും

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്രയുടെ പേരില്‍ മറ്റൊരു നേട്ടം കൂടി. 2016ല്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രമുഖ താരങ്ങളുടെ പട്ടികയില്‍ പ്രയങ്കയും ഇടം നേടി. 100 അംഗ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക താരം കൂടിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലെ പ്രമുഖരെ പിന്തള്ളിയാണ് താരത്തിന്റെ മുന്നേറ്റം.

ഐ എം ഡി ബി യുടെ പട്ടികയില്‍ 55-ാം സ്ഥാനത്താണ് പ്രിയങ്ക. ജെന്നിഫര്‍ ആനിസ്റ്റണ്‍, എമ്മ വാട്‌സണ്‍, ലിയനാര്‍ഡോ ഡിക്രാപിയോ, ജോണി ഡെപ്, സ്‌കാര്‍ലറ്റ് ജോണ്‍സണ്‍, എന്നിവരെ പിന്തള്ളിയാണ് പ്രിയങ്കയുടെ നേട്ടം. സോഫിയ ബൗട്ടെല്ലാണ് പട്ടികയില്‍ ഒന്നാമത്.

34വയസ്സുകാരിയായ പ്രിയങ്ക ക്വാന്റിക്കോ എന്ന ടെലിവിഷന്‍ സീരിസിലൂടെയാണ് ഹോളിവുഡിലെത്തിയത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അന്താരാഷ്ട്ര വേദികളില്‍ പ്രിയങ്ക സ്ഥാനം കണ്ടെത്തി. സേയ്ത്ത് ഗോര്‍ഡോണ്‍ സംവിധാനം ചെയ്യുന്ന ബോവാച്ച് എന്ന ചിത്രത്തിലൂടെ പ്രിയങ്ക ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Read more topics: priyanka chopra, global, star
English summary
Priyanka chopra listed in global stars
topbanner

More News from this section

Subscribe by Email