Thursday July 18th, 2019 - 8:27:am
topbanner
topbanner

രാജകീയ വിവാഹത്തിന് പ്രിയങ്ക ചോപ്ര എത്തിയത് സ്‌റ്റൈലിഷായി

rajani v
രാജകീയ വിവാഹത്തിന് പ്രിയങ്ക ചോപ്ര എത്തിയത് സ്‌റ്റൈലിഷായി

ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മില്‍ നടന്ന രാജകീയ വിവാഹത്തിന് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര എത്തിയത് സ്‌റ്റൈലിഷ് ആയി.വിവാഹത്തില്‍ പങ്കെടുക്കാനായി ഒരു ദിവസം മുമ്പുതന്നെ പ്രിയങ്ക ലണ്ടനില്‍ എത്തിയിരുന്നു. വിവാഹത്തിനു ധരിക്കേണ്ട ഡ്രസ്സിനായി കാത്തിരിക്കുന്നുവെന്നു പറഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രവും തലേന്നു പ്രിയങ്ക പങ്കുവച്ചിരുന്നു.

ലാവെന്‍ഡര്‍ നിറത്തിലുള്ള വിവിയന്‍ വെസ്റ്റ്വുഡിന്റെ സ്‌കര്‍ട്ട് ആന്‍ഡ് ബ്ലേസര്‍ കോംബോയിലാണ് വിവാഹത്തിനായി താരം ഒരുങ്ങിയെത്തിയത്. വസ്ത്രത്തിനു ചേരുന്ന ക്ലാസി ലുക്കിലുള്ള തൊപ്പി കൂടിയായപ്പോള്‍ പ്രിയങ്ക അതീവസുന്ദരിയായി. മേഗന്റെ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്കയും ചടങ്ങിനെത്തിയത്.

അടുത്തിടെ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരെ തിരഞ്ഞെടുത്തതില്‍ മേഗനും ഉള്‍പ്പെട്ടപ്പോള്‍ പ്രിയങ്ക അവരെ കുറിച്ച് 'ടൈമി'ല്‍ ഒരു ലേഖനം എഴുതിയിരുന്നു. അതില്‍ 'ജനങ്ങള്‍ക്കു വേണ്ടി ഒരു രാജകുമാരി' എന്നാണു മേഗനെ പ്രിയങ്ക വിശേഷിപ്പിച്ചത്.

English summary
priyanka chopra attended royal marriage function
topbanner

More News from this section

Subscribe by Email