Friday December 14th, 2018 - 6:04:pm
topbanner

എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഇതൊന്നും തടസ്സമാകില്ല; രോഗവിവരം വെളിപ്പെടുത്തി പ്രിയങ്കാ ചോപ്ര

JB
എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഇതൊന്നും തടസ്സമാകില്ല; രോഗവിവരം വെളിപ്പെടുത്തി പ്രിയങ്കാ ചോപ്ര

താന്‍ ആസ്മാ രോഗിയാണെന്ന വിവരം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്. ആസ്മ എന്നെ കീഴ്‌പ്പെടുത്തുന്നതിന് മുന്പ് ആസ്മയെ കീഴ്‌പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസ്സമാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരമാണ് പ്രിയങ്കാ ചോപ്ര.തന്റെ അഭിപ്രായങ്ങള്‍ ആരുടേയും മുന്‍പില്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത താരമാണ് പ്രിയങ്കാ.ഭാവിവരന്റെ 26-ാം ജന്മദിനത്തില്‍ പ്രിയങ്ക പങ്കുവച്ച കാമുകനുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നിക്കിന് പിറന്നാള്‍ ചുംബനം നല്‍കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.

ഹാപ്പി ബര്‍ത്ത്ഡേ ബേബി എന്ന കാപ്ഷനോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നിക്കിന്റെ ജന്മദിനം ആഘോഷിച്ച് കാലിഫോര്‍ണിയയിലാണ് പ്രിയങ്ക ഇപ്പോള്‍. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലധികം ആളുകള്‍ ചിത്രം ലൈക്ക് ചെയ്തുകഴിഞ്ഞു.

 

Read more topics: priyanka chopra, asthma disease,
English summary
priyanka chopra reveal her asthma disease
topbanner

More News from this section

Subscribe by Email