Friday September 21st, 2018 - 4:42:am
topbanner
Breaking News

സല്‍മാന്‍ സിനിമ ഉപേക്ഷിച്ച് പ്രിയങ്ക; ലക്ഷ്യം വിവാഹമെന്ന് സോഷ്യല്‍ മീഡിയ

suji
സല്‍മാന്‍ സിനിമ ഉപേക്ഷിച്ച് പ്രിയങ്ക; ലക്ഷ്യം വിവാഹമെന്ന് സോഷ്യല്‍ മീഡിയ

സല്‍മാന്‍ ഖാനും, പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിലെത്തുന്ന ഭാരത് എന്നു പേരിട്ട ചിത്രത്തിന്റെ സംവിധായകന്‍ ഒരു ട്വീറ്റ് ഇട്ടതോടെ സോഷ്യല്‍ മീഡിയയ്ക്ക് തീപിടിച്ച മട്ടാണ്. ഭാരതില്‍ നിന്നും പ്രിയങ്ക ചോപ്ര പിന്‍മാറുകയാണെന്നാണ് സംവിധായകന്‍ അലി അബ്ബാസ് സഫര്‍ സ്ഥിരീകരിച്ചത്. ഹോളിവുഡില്‍ നിന്നും താരത്തിന്റെ സ്വദേശത്തേക്കുള്ള മടക്കമായി നിശ്ചയിച്ചിരുന്ന ചിത്രത്തേക്കാളും പ്രധാനമായ കാര്യങ്ങള്‍ സംഭവിക്കുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് അഭ്യൂഹങ്ങള്‍.

പ്രിയങ്കയ്ക്കും കാമുകന്‍ നിക്കിനും ജീവിതത്തില്‍ ഏറെ സ്‌നേഹവും സന്തോഷവും ഉണ്ടാകട്ടെയെന്നായിരുന്നു അലി അബ്ബാസ് സഫറിന്റെ ട്വീറ്റ്. എന്നാല്‍ ഇത് തങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ആ വാര്‍ത്തയുടെ സ്ഥിരീകരണമായാണ് ആരാധകരും, വാര്‍ത്താ പോര്‍ട്ടലുകളും കാണുന്നത്. പ്രിയങ്കയുടെ 36ാം പിറന്നാളിന്റെ ഭാഗമായി നിക്കുമായുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

ഒക്ടോബറില്‍ പ്രിയങ്കയെ നിക്ക് മിന്ന് കെട്ടുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇരുവരും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ആഗസ്റ്റില്‍ ആരംഭിക്കേണ്ടിയിരുന്ന ഭാരതിന്റെ ഷൂട്ടില്‍ നിന്നും താരം പിന്‍മാറിയതോടെ ഇത് വലിയ വാര്‍ത്തയായി. ഒക്ടോബറില്‍ വിവാഹം തന്നെ നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സല്‍മാന്‍ ഖാന്‍ ചിത്രത്തിലേക്ക് ഇപ്പോള്‍ പുതിയ നായികയെ തിരയുകയാണ് സംവിധായകന്‍.

 

English summary
priyanka chopra and nick jonas to get married in october
topbanner

More News from this section

Subscribe by Email