Tuesday November 13th, 2018 - 11:44:pm
topbanner

പ്രിയങ്കയുടേയും നിക്കിന്റെയും പ്രണയം പറയുന്നു ഈ ഈമോജികളുള്ള ചിത്രം !!

suji
പ്രിയങ്കയുടേയും നിക്കിന്റെയും പ്രണയം പറയുന്നു ഈ ഈമോജികളുള്ള ചിത്രം !!

പ്രിയങ്ക ചോപ്രയും യുഎസ് ഗായകന്‍ നിക് ജോനാസും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. നിരവധി ഗോസിപ്പുകളാണ് ഇവരെ പറ്റി നിറയുന്നത്. മാധ്യമങ്ങള്‍ ഇവരുടെ പ്രണയം ഏറ്റെടുത്തുകഴിഞ്ഞു.

അടുത്തിടെ ബ്രസീലില്‍ നിക് നടത്തിയ സംഗീത പരിപാടിയുടെ വീഡിയോ പ്രിയങ്ക തന്റെ ഇന്‍സ്റ്റ്ഗ്രാമില്‍ ഷെയര്‍ ചെയ്തു. അതോടൊപ്പമിട്ട കന്റില്‍ ഇംഗ്ലീഷില്‍ ' him' എന്നെഴുതി ഹൃദയമുള്ള ഇമോജിയും ഇട്ടു.
കുറച്ചു ദിവസം മുമ്പ് നിക്കും ഇതുപോലുള്ള പ്രിയങ്കയുടെ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ബാല്‍ക്കണിയിലൂടെ പ്രിയങ്ക നടക്കുന്ന വീഡിയോയായിരുന്നു. കൂടെ HER എന്ന് ഇംഗ്ലീഷിലെഴുതി ഹൃദയമുള്ള ഇമോജിയുള്‍പ്പെടുത്തി പോസ്റ്റ് ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

നേരത്തെ പ്രിയങ്കയും നിക്കും ബ്രസീലിലെ വില്ല മിക്‌സ് ഫെസ്റ്റിന് പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

 

Read more topics: priyanka, nick
English summary
priyanka and nick in love
topbanner

More News from this section

Subscribe by Email