Monday September 24th, 2018 - 5:27:am
topbanner

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

rajani
ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഒപ്പം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള കോപ്പിയടി ആരോപണവും ശക്തമാണ്. ചിത്രത്തിന്റെ ഇതിവൃത്തം കോപ്പി അടിച്ചതാണെന്നും അങ്ങനെയല്ല ഇന്‍സ്പിരേഷന്‍ ആണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു

ഈ അവസരത്തിലാണ് വിശദീകരണവുമായി പ്രിയനും ലാലും രംഗത്തു വന്നിരിക്കുന്നത്.

ഒരു വലിയ സിനിമയില്‍ നിന്ന് അതിന്റെ ചിന്ത എടുത്ത് മറ്റൊരു സിനിമ നിര്‍മ്മിച്ചാല്‍ എന്താണ് കുഴപ്പമെന്നാണ് മോഹന്‍ലാലിന് ചോദിക്കാനുള്ളത്. ഒരു ചിത്രം കണ്ടതിനു ശേഷം അതിനെ നമ്മള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് പ്രധാനമെന്നും താരം വ്യക്തമാക്കി.

മോഹന്‍ലാലിന്റെ അതേ അഭിപ്രായമാണ് ഇക്കാര്യത്തില്‍ പ്രിയനും പറയാനുള്ളത്. താന്‍ സിനിമ കണ്ടു പഠിച്ചതാണെന്നും നേരത്തെ കണ്ട സിനിമകളുടെ സ്വാധീനം ആദ്യകാലം മുതലേ കൂടെ ഉണ്ടായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. പിന്നീട് താന്‍ അഡാപ്‌റ്റേഷന്റെ പിറകെയായി, ഇപ്പോള്‍ ഇറങ്ങിയ ഒപ്പമടക്കമുള്ള സിനിമകള്‍ ഒറിജിനലാണെന്ന് തനിക്ക് ധൈര്യമായി പറയാമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ചു വെയിറ്റിങ് ഷെഡില്‍ തളളി

പ്രണവിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പര്യമില്ല: പ്രിയദര്‍ശന്‍

Read more topics: priyan, film, oppam, copy
English summary
priyan film oppam copy
topbanner

More News from this section

Subscribe by Email