Thursday June 20th, 2019 - 10:58:am
topbanner
topbanner

സിനിമയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയല്ല; സിനിമയിലെ രംഗങ്ങള്‍ കണ്ട് കുട്ടികളുടെ മുമ്പില്‍ അച്ഛനും അമ്മയും ഒരിക്കലും നാണംകെടരുത്: പ്രിയദര്‍ശന്‍  

BI
സിനിമയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയല്ല; സിനിമയിലെ രംഗങ്ങള്‍ കണ്ട് കുട്ടികളുടെ മുമ്പില്‍ അച്ഛനും അമ്മയും ഒരിക്കലും നാണംകെടരുത്: പ്രിയദര്‍ശന്‍   

 

സിനിമയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമയില്‍ തമാശരൂപേണ ഉപയോഗിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയല്ലെന്നും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തിരക്കഥ എഴുതാന്‍ തനിക്കാവില്ലെന്നും ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരു കുട്ടി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് സിനിമ കാണുമ്പോള്‍ സിനിമയിലെ രംഗങ്ങള്‍ കണ്ട് ആ അച്ഛനുമമ്മയും ഒരിക്കലും നാണംകെടരുത് എന്നു തോന്നാറുണ്ട്. എല്ലാവരുടെയും മനസ്സില്‍ ഒരു കുട്ടിയുണ്ട്. ആ കുട്ടിയ്ക്കു വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്. ചില സിനിമകള്‍ ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥ, ചുറ്റുപാടുകള്‍, അങ്ങിനെ പല കാരണങ്ങള്‍ കൊണ്ടും ചിലത് മോശമായി പോകും. എങ്കിലും സിനിമ ചെയ്യുമ്പോള്‍ രസിച്ചു ചെയ്യണമെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.' പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ കൊമേഡിയന്‍മാരെ അവരുടെ ഇഷ്ടമനുസരിച്ച് കോമഡി രംഗങ്ങള്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല. അത് കുഴപ്പമാകും എന്നാണ് അദ്ദേഹം പറയുന്നത്. 'കിലുക്കം പോലെയുള്ള ചില സിനിമകള്‍ കണ്ടാല്‍ കൃത്യമായ തിരക്കഥ അനുസരിച്ച് മുമ്പോട്ടു പോകന്നവയല്ലെന്നു തോന്നുമെങ്കിലും അത് എഴുതിയതു തന്നെയാണ്. ഇതാണ് അതിര്. ഇതേ പറയാവൂ എന്നു പറഞ്ഞ് അവര്‍ക്ക് തിരക്കഥയിലെ ഭാഗങ്ങള്‍ കാണിച്ചു കൊടുക്കണം.

തന്റെ സിനിമകള്‍ക്ക് യുക്തിവിചാരങ്ങളൊന്നും തന്നെയില്ലെന്നും ഒരു പോക്കാണെന്നും അതില്‍ രസം എന്ന ഘടകമുണ്ടോ എന്നേ ചിന്തിക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

 

English summary
priyadarshan about new generation movie double meaning
topbanner

More News from this section

Subscribe by Email