Saturday April 21st, 2018 - 3:14:pm
topbanner

മഹേഷിന്റെ പ്രതികാരം ; ഫഹദിനേക്കാള്‍ നന്നായി ഉദയനിധി ചെയ്‌തെന്ന് പ്രിയദര്‍ശന്‍

suji
മഹേഷിന്റെ പ്രതികാരം ; ഫഹദിനേക്കാള്‍ നന്നായി ഉദയനിധി ചെയ്‌തെന്ന് പ്രിയദര്‍ശന്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ നിമിറില്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദിനേ ക്കാള്‍ നന്നായി അഭിനയിച്ചുവെന്ന് പ്രിയദര്‍ശന്‍. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത്. പിന്നീട് അത് തനിക്കും ബോധ്യമായെന്ന് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമാണ് സ്റ്റാലിന്‍ അഭിനയിച്ചതായി തോന്നിയത് മറ്റെല്ലാ രംഗങ്ങളില്‍ അദ്ദേഹം അനായാസം പെരുമാറുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.ഈ കഥാപാത്രം ചെയ്യാന്‍ ഉദയനിധി സ്റ്റാലിന്‍ അല്ലാതെ മറ്റാരെയും തനിക്ക് മനസില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത സെല്‍വം എന്ന കഥാപാത്രത്തിന് നന്നായി യോജിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.                                                                     
മലയാളത്തില്‍ ഏറെ വിജയിച്ച ഫഹദ് ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദിന് ഒട്ടേറെ പ്രശംസ ഏറ്റുവാങ്ങിയ കഥാപാത്രമായിരുന്നു അത്.

 

Read more topics: priyadarsan , udayanithy,fahad
English summary
priyadarsan says udayanithys acting more better than fahad

More News from this section

Subscribe by Email