Thursday May 24th, 2018 - 7:42:am
topbanner

മകളുടെ വാക്കുകള്‍ കേട്ട് കണ്ണു നിറഞ്ഞ് പ്രിയദര്‍ശന്‍

suji
മകളുടെ വാക്കുകള്‍ കേട്ട് കണ്ണു നിറഞ്ഞ് പ്രിയദര്‍ശന്‍

ലിസിയുടെയും പ്രിയദര്‍ശന്റേയും മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് ചിത്രം ഹലോ റിലീസിന് ഒരുങ്ങുകയാണ് .നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ അഖില്‍ അക്കിനേനിയാണ് .സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു പ്രധാന അതിഥി പ്രിയദര്‍ശനയാരുന്നു.അച്ഛനെ കുറിച്ച് മകള്‍ പറഞ്ഞപ്പോള്‍ പ്രിയദര്‍ശന്റെ കണ്ണു നിറഞ്ഞു.                   
തന്റെ സിനിമയിലേക്കുള്ള വരവ് അച്ഛന്റേയും അമ്മയുടേയും പിന്തുണ കൊണ്ടാണെന്ന് കല്യാണി പറഞ്ഞു.നല്ലൊരു തുടക്കം നല്‍കിയതിന് നന്ദി പറഞ്ഞു.സ്വന്തം മകളെ നോക്കിയത് പോലെ നാഗാര്‍ജുന സാര്‍ കൂടെയുണ്ടായെന്നും കല്യാണി പറഞ്ഞു.
വികാര ഭരിതനായിട്ടാണ് പ്രിയദര്‍ശന്‍ സംസാരിച്ചത്.' 40 വര്‍ഷത്തിനിടയില്‍ 92 സിനിമകള്‍ ചെയ്തു.എങ്കിലും ഈ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും മികച്ചത്.അഖിലിന്റെ മുത്തശന്‍ അക്കിനേനി നാഗേശ്വര റാവു,അച്ഛന്‍ നാഗാര്‍ജുന,അമ്മ അമല എന്നിവര്‍ക്കൊപ്പം ഞാന്‍ ജോലി ചെയതിട്ടുണ്ട് .ഇന്ന് അഖില്‍ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു.ഇതിനപ്പുറം എനിക്ക് എന്തുവേണം.

എന്റെ സഹ സംവിധായകരില്‍ ഒരാളായ വിക്രമാണ് ചിത്രത്തിന്റെ സംവിധായകന്‍ .ഇന്ന് എന്നേക്കാള്‍ മികച്ച സംവിധായകനാണ് അവന്‍ .മകളെ സിനിമയില്‍ പരിചയപ്പെടുത്തി.ഇതിലും വലിയ ഗുരുദക്ഷിണ നല്‍കാനില്ല,നന്ദി വിക്രം...ഇടറിയ സ്വരത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.വിക്രം സദസില്‍ നിന്നെണീറ്റ് വികാര ഭരതിനായി നോക്കി നന്ദി അറിയിച്ചു.

.

Read more topics: priyadarsan, kalyani
English summary
priyadarsan gets emotional

More News from this section

Subscribe by Email