Sunday September 23rd, 2018 - 2:28:am
topbanner

പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍

Anju NC
പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍

കൊച്ചി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സുപ്രീംകോടതിയെ സമീപിച്ചു. തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് പ്രിയ സുപ്രീംകോടതിയെ സമീപിച്ചത്. ഗാനത്തിനെതിരായ കേസ് അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രിയക്കു പുറമെ, സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് പ്രിയയുടെ ഹര്‍ജി ഫയല്‍ ചെയ്തത്.

ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് നായികയും സംവിധായകനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ഗാനത്തില്‍ പ്രവാചക നിന്ദയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
priya warrier filed petition in supreme court
topbanner

More News from this section

Subscribe by Email