Saturday April 20th, 2019 - 6:03:am
topbanner
topbanner

വിവാദം കാര്യമാക്കാതെ പ്രിയ ; ലേഡി സൂപ്പര്‍ സ്റ്റാറിനെയാണ് അവതരിപ്പിക്കുന്നത്, പ്രാര്‍ത്ഥിക്കുക...

suji
വിവാദം കാര്യമാക്കാതെ പ്രിയ ; ലേഡി സൂപ്പര്‍ സ്റ്റാറിനെയാണ് അവതരിപ്പിക്കുന്നത്, പ്രാര്‍ത്ഥിക്കുക...

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം ആകാംക്ഷയോടെയാണ് ഏവരും കാണുന്നത്. എന്നാല്‍ ചിത്രത്തിന്റെ ടീസറിനെതിരെ നിരവധി വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ ഗൗനിക്കാതെ പ്രിയ വാര്യര്‍ പറയുന്നതിങ്ങനെ..

ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്. ശക്തമായ തിരക്കഥയാണ്.
അതിനാലാണ് ഞാന്‍ ഈ സിനിമ തിരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നതെന്നും പ്രിയ പറയുന്നു.

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് പ്രശാന്തായിരുന്നു. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. 70 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

Read more topics: priya warrier, bollywood
English summary
priya warrier about new movie
topbanner

More News from this section

Subscribe by Email