Saturday June 23rd, 2018 - 9:12:pm
topbanner
Breaking News

പ്രിയ വാര്യര്‍ക്ക് ഫോണുണ്ട് ; പക്ഷെ സിം നല്‍കിയിട്ടില്ലെന്ന് പിതാവ്

suji
പ്രിയ വാര്യര്‍ക്ക് ഫോണുണ്ട് ; പക്ഷെ സിം നല്‍കിയിട്ടില്ലെന്ന് പിതാവ്

പ്രശസ്തയായ നടി പ്രിയ വാര്യര്‍ക്ക് ലക്ഷക്കണക്കിന് ആരാധകരാണിപ്പോള്‍. പ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ലക്ഷക്കണക്കിന് ലൈക്കുകളാണ് നേടുന്നത്. ഇതിനിടെ പ്രമോഷല്‍ ഇന്‍സ്റ്റ്ഗ്രാമിലൂടെ നല്ലൊരു വരുമാനം പ്രിയയെ തേടിയെത്തുന്നുണ്ട് .

എന്നാല്‍ പ്രിയയ്ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഫോണ്‍ കൈയ്യിലുണ്ടെങ്കിലും അതിന് സമ്മതം നല്‍കിയിട്ടില്ല. പ്രിയയുടെ അച്ഛന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്‌പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം'. പ്രകാശ് പറഞ്ഞു.

പാട്ടിനോടും നൃത്തത്തോടും മകള്‍ക്ക് അതീവ താല്‍പര്യമുണ്ടെന്നും സാധാരണക്കാരിയായ മകള്‍ക്ക് വ്യത്യസ്ഥമായ ആഗ്രഹങ്ങളാണ് ഉള്ളതെന്നും പ്രകാശ് പ്രമുഖ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more topics: priya, mobile, prakash warrier
English summary
priya had mobile phone but no sim says father

More News from this section

Subscribe by Email