Sunday February 17th, 2019 - 5:22:am
topbanner

പൃഥ്വിരാജിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങള്‍ കോടതി കയറുന്നു; രണ്ടും ഒരു കഥ

Dil
പൃഥ്വിരാജിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങള്‍ കോടതി കയറുന്നു; രണ്ടും ഒരു കഥ

ഒരേ കഥാപശ്ചാത്തലത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങള്‍ കോടതി കയറുന്നു. സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തിയ ബധിരനും മൂകനുമായ യുവാവിന്റെ കഥയാണ് രണ്ട് താരങ്ങളുടെയും ചിത്രത്തിന്റെ പ്രമേയം. പൃഥ്വി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് എം. നായരും വിനീത് ശ്രീനിവാസനെ നായകനാക്കി ഇതേകഥയില്‍ ചിത്രം ഒരുക്കുന്നത് പരസ്യചിത്ര സംവിധായകനായ ശ്രീകാന്ത് മുരളിയുമാണ്. ഫെഫ്ക ഇടപെട്ടിട്ടും പ്രശ്നം പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തര്‍ക്കം കോടതിയിലേക്ക് നീണ്ടത്.

ബധിരനും മൂകനുമായ സജി തോമസ് വിമാനമുണ്ടാക്കി പറത്തിയതാണ് രണ്ട് ചിത്രങ്ങളുടെയും പ്രമേയം. പൃഥ്വിയെ നായകനാക്കി മാധ്യമപ്രവര്‍ത്തകനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിമാനം എന്നാണ് പേരിട്ടിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സന്തോഷ് എച്ചിക്കാനത്തിന്റേതാണ്.

ഫെഫ്കയുടെ ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതോടെ വിനീതിന്റെ ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി അടുത്ത ആഴ്ച തൊടുപുഴ മുന്‍സിഫ് കോടതിയിലും ഹര്‍ജി നല്‍കും. എന്നാല്‍ തന്റെ ചിത്രത്തിന് സജി തോമസിന്റെ ജീവിതവുമായി സാമ്യമില്ലെന്നാണ് എച്ചിക്കാനത്തിന്റെ വാദം.

പ്രമുഖ മത പുരോഹിതനൊപ്പം സെല്‍ഫിയെടുത്ത മോഡലിനെ സഹോദരന്‍ കൊലപ്പെടുത്തി

'എത്രമദ്യപിച്ചാലും നാലു കാലില്‍ പോവില്ല'; രഞ്ജിനിയുടെ വീഡിയോ കാണാം

സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

Viral News

English summary
vineeth and prithviraj film in a case bcause of same storry
topbanner

More News from this section

Subscribe by Email