Thursday September 20th, 2018 - 8:23:am
topbanner
Breaking News

പുത്തന്‍ പാട്ടുമായി പൃഥ്വി വീണ്ടും

Jikku Joseph
പുത്തന്‍ പാട്ടുമായി പൃഥ്വി വീണ്ടും

ഒരു നടന്‍ മാത്രമല്ല നല്ലൊരു ഗായകന്‍ കൂടിയാണ് താന്‍ എന്ന് തെളിയിച്ചിട്ടുള്ള നടനാണ് പൃഥ്വിരാജ്. പുതിയ മുഖം, ഉറുമി എന്നീ ചിത്രങ്ങളില്‍ പൃഥ്വി പാടിയ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന 'ആദം ജോണ്‍' എന്ന ചിത്രത്തിലൂടെ മറ്റൊരു ഗാനവുമായി മലയാളികളുടെ മുന്നിലെത്തുകയാണ് പൃഥ്വി. ദീപക് ദേവാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ ഉടന്‍ പുറത്തുവിടുമെന്ന് താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിതെന്നും ദീപകിന്റെ നിര്‍ബന്ധ പ്രകാരമാണ് ഗാനം ആലപിച്ചതെന്നും പൃഥ്വി വ്യക്തമാക്കി. മുണ്ടക്കയംകാരനായ ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററായി പൃഥ്വി എത്തുന്ന ആദം ജോണിലെ നായികമാര്‍ ഭാവനയും മിഷ്ടി ചക്രബര്‍ത്തിയുമാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളില്‍ എത്തും.

English summary
prithviraj turns singer deepak dev yet again adam joan
topbanner

More News from this section

Subscribe by Email