Tuesday March 19th, 2019 - 1:31:am
topbanner
topbanner

പൃഥ്വിയോട് ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാന്‍ ഭാര്യയുടെ ഉത്തരവ്

rajani v
പൃഥ്വിയോട് ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാന്‍ ഭാര്യയുടെ ഉത്തരവ്

സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയ്ക്ക് സുപ്രിയ നല്‍കിയ കമന്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. നയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ഇടവേളയില്‍ ഒരു ചായ കപ്പിന്റെ ചിത്രം പൃഥ്വി പോസ്റ്റ് ചെയ്തു.

നയന്റെ സംവിധായകന്‍ അഭിനന്ദന്‍ രാമാനുജത്തെയും ടാഗ് ചെയ്താണ് പൃഥ്വി ഈ ചിത്രം പോസ്റ്റ് ചെയ്തത്.ഈ ചിത്രത്തിന് നടി പാര്‍വതിയും കമന്റ് ചെയ്തിട്ടുണ്ട്. അതിന് പിന്നാലെയാണ് സുപ്രിയയുടെ കമന്റ് എത്തിയത്.

നയന്‍ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയയാണ്. വെറുതെ ഇരുന്ന് ചായ കുടിക്കാതെ പോയി പണിയെടുക്കു എന്ന് നിര്‍മ്മാതാവ് തന്നെ കമന്റ് ചെയ്തതോടെ എസ്‌കേപ്പ് എന്ന് കമന്റിട്ട് പൃഥ്വി ഓടി.

 

 

@abinandhanramanujam CHECK!

Viral News

English summary
prithviraj supriya comment
topbanner

More News from this section

Subscribe by Email