Friday February 22nd, 2019 - 12:27:pm
topbanner

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്വന്തം വീഴ്ച പങ്കുവെച്ച് പൃഥ്വിരാജിന്റെ ട്വീറ്റ്

rajani v
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്വന്തം വീഴ്ച പങ്കുവെച്ച് പൃഥ്വിരാജിന്റെ ട്വീറ്റ്

അഭിനയത്തിനായി എന്തും ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്വന്തം വീഴ്ച ഇപ്പോള്‍ പൃഥ്വി ട്വീറ്റ് ചെയ്തിരിക്കുകയാണ്.എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ രംഗമാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പൃഥ്വിയെ ഓര്‍മ്മപ്പെടുത്തിയത്.

ഈ സിനിമയുടെ ഗാന ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തെന്നി വീണത്. അതിന്റെ വീഡിയോ ഇപ്പോള്‍ പൃഥ്വി തന്നെ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയും ട്രോളുകളെയും വളരെ പോസിറ്റീവായി സമീപിക്കാറുള്ള താരമാണ് പൃഥ്വി. തുടക്കം മുതല്‍ ട്രോളര്‍മാര്‍ താരത്തെ വിടാതെ പിന്തുടരാറുമുണ്ട്. ഇതിനിടയിലാണ് രസകരമായ ഈ വീഴ്ചയുടെ വീഡിയോ താരം തന്നെ പുറത്തുവിട്ടത്.

 

topbanner

More News from this section

Subscribe by Email