Friday May 25th, 2018 - 8:22:am
topbanner

പൃഥ്വിയുടെ '9' ന്റെ ഷൂട്ടിങ് നാളെ തുടങ്ങും; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

rajani v
പൃഥ്വിയുടെ '9' ന്റെ ഷൂട്ടിങ് നാളെ തുടങ്ങും; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

നടന്‍ പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം '9' ന്റെ ചിത്രീകരണം നാളെ ( ഏപ്രില്‍ 9 ന്) ആരംഭിക്കും. പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടൊയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

നേരത്തെ തന്നെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് നയന്‍. നിത്യാ മേനോനും പാര്‍വതിയും ചിത്രത്തിലെ നായികമാരായി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.കൂടാതെ സിനിമയിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് തന്നെയായിരുന്നു പുറത്തുവിട്ടിരുന്നത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതുവരെ കാണാത്ത ഒരു പ്രത്യേക ലുക്കിലായിരുന്നു താരം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

 

Read more topics: prithviraj, nine, shooting
English summary
prithviraj nine shooting

More News from this section

Subscribe by Email