Sunday October 21st, 2018 - 1:00:am
topbanner
Breaking News

സുപ്രധാന പ്രഖ്യാപനവുമായി പൃഥ്വിരാജ്

Jikku Joseph
സുപ്രധാന പ്രഖ്യാപനവുമായി പൃഥ്വിരാജ്

സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകുവാന്‍ ഒരുങ്ങി പൃഥ്വിരാജും സുപ്രിയയും. താരം തന്നെയാണ് തന്റെ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. മുമ്പ് ആഗസ്റ്റ് സിനിമാസ് എന്ന സിനിമാനിര്‍മ്മാണ കമ്പനിയില്‍ താരം അംഗമായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്‌നത്തിലായിരുന്നുവെന്നും. തനിക്ക് എല്ലാം തന്ന സിനിമയ്ക്ക് ഏറ്റവും ഉചിതമായ സമര്‍പ്പണമാണെന്നും അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്ക് വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്നും ഉറച്ച് വിശ്വസിക്കുന്നുവെന്നും താരം പങ്കുവച്ചു.

നേരത്തെ സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ഓഗസ്റ്റ് സിനിമാസ് എന്ന് പേരില്‍ ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങി. പിന്നീട് ഇതില്‍ നിന്നും പൃഥ്വിരാജ് പിന്മാറുകയായിരുന്നു.

English summary
prithviraj new production company
topbanner

More News from this section

Subscribe by Email