Tuesday February 19th, 2019 - 6:17:am
topbanner

പൃഥ്വിരാജിന്റെ വിമാനം: ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

Anju NC
പൃഥ്വിരാജിന്റെ വിമാനം: ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജ് നായകനായെത്തുന്ന വിമാനത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ.സി ഡാനിയേലായും മൊയ്തീനായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത പൃഥ്വിരാജ് വീണ്ടും ഒരു യഥാര്‍ത്ഥ കഥാപാത്രമാകുന്നു എന്നതാണ് വിമാനത്തിന്റെ പ്രത്യേകത.

പൃഥ്വിയുടെ നായികയായി പുതുമുഖ നടി ദുര്‍ഗ കൃഷ്ണയാണ് അവതരിപ്പിക്കുന്നത്. ജന്മനാ ബധിരനും മൂകനുമായ സജി എന്ന വ്യക്തിയുടെ കഥയാണ് ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്. ദാരിദ്രം കാരണം ഏഴാം ക്ലാസ്സ് മുതലേ സജിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജീവിത പരിമിതികള്‍ക്കും പ്രതികൂല സാഹചര്യങ്ങള്‍ക്കും മുന്നില്‍ പതറാതെ നില്‍ക്കുന്ന ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

നെടുമുടി വേണു. അലന്‍സിയര്‍, പി.ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

 

Viral News

English summary
prithviraj movie vimanam official teaser
topbanner

More News from this section

Subscribe by Email