'എന്ന് നിന്റെ മൊയ്തീനു'ശേഷം ആര്.എസ്. വിമലും പൃഥ്വിരാജും ഒന്നിക്കുന്ന 'കര്‍ണ്ണന്റെ' ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കര്‍ണ്ണന്റെ ആന്തരികവികാരങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 'ബാഹുബലി' ഛായാഗ്രാഹകനായ കെ.കെ. സെന്തില്‍കുമാറാണ് ഫോട്ടോഗ്രാഫി സംവിധാനം നിര്‍വ്വഹിക്കുന്നത്.
ഇന്ഡസ്ട്രിയിലെ പല വ്യക്തികള്‍തന്നെ ഈ പ്രോജക്ട് തടയാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനാല്‍ അധികം വാര്‍ത്തകള്‍ പുറത്തുവിടാന്‍ അണിയറക്കാര്‍ ആഗ്രഹിക്കുന്നില്ല. 200 ല്‍പരം ടീം അംഗങ്ങളും പൃഥ്വിരാജും തങ്ങളുടെ പൂര്‍ണ്ണ സഹകരണം വിമലിനും വേണുകുന്നപ്പള്ളിക്കും(നിര്‍മ്മാതാവ്) വാഗ്ദാനം ചെയ്തിരിക്കുന്നു.
'ഇര പറയുന്നത് അപ്പാടെ വിഴുങ്ങാന്‍ ഞാനില്ല'; ബലാത്സംഗക്കേസില്‍ അഡ്വ. സംഗീത ലക്ഷ്മണ
ഗൗതമിയില്‍ നിന്ന് കമലിനെ അകറ്റിയത് അഭിരാമിയോ?