topbanner
Monday October 23rd, 2017 - 2:17:am
topbanner

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പൃഥ്വിരാജിന് നീതി കിട്ടണമെന്ന് പാര്‍വ്വതി

rajani v
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പൃഥ്വിരാജിന് നീതി കിട്ടണമെന്ന് പാര്‍വ്വതി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായ വിഷയമായിരുന്നു നവാഗത സംവിധായിക ഒരുക്കുന്ന പൃഥിരാജ് ചിത്രം പ്രതിസന്ധിയില്‍ ആയത്. ചിത്രത്തിന്റെ പ്രതിസന്ധി നടന്റെ ഡേറ്റ് സംബന്ധിച്ച വിഷയമായിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം നടന്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലായത് കാരണം പാതിവഴിയില്‍ നില്‍ക്കുകയായിരുന്നു. ഇതിനെതിരെ പരാതിയുമായി നവാഗത സംവിധായിക രോഷിനി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ എല്ലം പരിഹരിച്ചുവെന്നും ഈ മാസം 18ന് തന്നെ 'മൈ സ്റ്റോറി' യുടെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും റോഷ്ണി വ്യക്തമാക്കിയിരുന്നു

എന്നാല്‍ ഇതിനെതിരെ ചിത്രത്തിലെ നായികയായ പാര്‍വതി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രവുമായും പൃഥിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുമെന്നും പാര്‍വതി പ്രതികരിക്കുന്നു. ' ഇത് ക്രൂരമാണ്. എന്റെ വ്യക്തിപരമായ തീരുമാനമാണ് ഞാന്‍ പറയുന്നത്. അല്ലാതെ താന്‍ കൂടി അംഗമായ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നല്ല.'മൈ സ്റ്റോറി' ടീമുമായി ഞങ്ങള്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടുതന്നെയാണ് ഇരുന്നത്.

രണ്ടാം ഷെഡ്യൂള്‍ എന്നുതുടങ്ങും എന്നതിനെക്കുറിച്ച് 'ഞങ്ങള്‍ അറിയിക്കാം' എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് കുറച്ചുദിവസം മുമ്ബ് അറിയിക്കണമല്ലോ. പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന വാര്‍ത്തയൊക്കെ അസത്യവും ക്രൂരതയുമാണ്' - പാര്‍വതി പറയുന്നു.'മൈ സ്റ്റോറിയുടെ ആദ്യ ഷെഡ്യൂളില്‍ മറ്റ് ഏത് സിനിമാഷൂട്ടിംഗും പോലെ ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ഒത്തുചേര്‍ന്നുനിന്ന് അതെല്ലാം പരിഹരിച്ചു. അതുകൊണ്ടാണ് ഇത്തരം വ്യാജവാര്‍ത്തകളില്‍ ഇത്ര വേദന തോന്നുന്നത്' പാര്‍വതി പറയുന്നു.

 

 

 

 

English summary
prithviraj film contraversy parvathy respond
topbanner topbanner

More News from this section

Subscribe by Email