Saturday November 17th, 2018 - 12:35:am
topbanner

അനിയന്റെ സംവിധാനത്തില്‍ ചേട്ടന്റെ അഭിനയം; ലൂസിഫറില്‍ ഇന്ദ്രജിത്ത് ഉണ്ടാകുമെന്ന് പൃഥ്വി

suji
അനിയന്റെ സംവിധാനത്തില്‍ ചേട്ടന്റെ അഭിനയം; ലൂസിഫറില്‍ ഇന്ദ്രജിത്ത് ഉണ്ടാകുമെന്ന് പൃഥ്വി

ലൂസിഫര്‍, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ച് ആയെങ്കിലും പ്രധാനതാരമായി മോഹന്‍ലാല്‍ വരും എന്നു മാത്രമാണ് അണിയറക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചത്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ മറ്റൊരു താരം കൂടി എത്തുമെന്നാണ് സംവിധായകന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മൂത്ത സഹോദരന്‍ ഇന്ദ്രജിത്താണ് ലൂസിഫറില്‍ എത്തുമെന്ന് പൃഥ്വിരാജ് സ്ഥിരീകരിച്ചത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്. ജൂലൈ 16ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കുട്ടിക്കാനത്തും, വണ്ടിപ്പെരിയാറിലുമാണ് ആദ്യ ഷെഡ്യൂള്‍.

ബജറ്റ് എത്രയെന്ന് നിര്‍മ്മാതാവിന് മാത്രമാണ് അറിവുള്ളതെന്നാണ് പൃഥ്വിയുടെ അവകാശവാദം. ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ചിത്രം എപ്പോള്‍ തീയേറ്ററില്‍ എത്തണമെന്ന് നിശ്ചയിക്കുന്നതും നിര്‍മ്മാതാവായിരിക്കുമെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ ആണ് പൃഥ്വിരാജിന്റെ റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം. നസ്രിയ നസീമും, പാര്‍വ്വതിയുമാണ് താരങ്ങള്‍. ജെനൂസ് മുഹമ്മദിന്റെ 9 എന്ന ചത്രത്തിന്റെ ഷൂട്ടും പൂര്‍ത്തിയായി.

 

Read more topics: prithviraj, indrajith ,lucifer
English summary
prithviraj confirms indrajith will be part of lucifer
topbanner

More News from this section

Subscribe by Email