ഇത്തവണ ഓണത്തിന് പൃഥ്വിയും ഭാവനയും ഒന്നിച്ചെത്തും. പൃഥ്വിയെ നായകനാക്കി ആദം ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ആദം ഓണത്തിന് തിയേറ്ററുകളിലെത്തും. പൃഥ്വിയുടെ നായികയായി ഭാവനയാണ് ചിത്രത്തില്‍. ചിത്രത്തില്‍ നരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിദേശത്തായിരുന്നു ചിത്രീകരണം. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണിപ്പോള്‍ ചിത്രം.
ചിത്രം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ റിലീസ് ചെയ്യും. റിലീസ് തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബി സിനിമാസിന്റെയും ബാനറിലാണ് നിര്‍മ്മാണം.