Tuesday April 23rd, 2019 - 3:40:pm
topbanner
topbanner

പൃഥ്വി വില്ലനായെത്തുന്നു നാം ഷബാനയില്‍

Lijin Kadukkaram
പൃഥ്വി വില്ലനായെത്തുന്നു നാം ഷബാനയില്‍

പൃഥ്വിരാജ് സുകുമാരന്റെ വില്ലന്‍ കഥാപാത്രവുമായി ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു. ബേബി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ നാം ഷബാനയിലാണ് പൃഥ്വി വില്ലാനായെത്തുക. തപ്‌സി പൊന്നു കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവം നായരാണ്. ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് കുമാറും ചിത്രത്തിലുണ്ട്.

ഫ്രൈ ഡേ ഫിലിം വര്‍ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മനോജ് വാജ്‌പേയും അനുപം ഖേറുമാണ് മറ്റു പ്രധാന താരങ്ങള്‍. മലേഷ്യയിലും മുംബൈയിലുമായാണ് ചിത്രീകരണം നടന്നത്. തമിഴ് ചിത്രമായ കാവ്യ തലൈവന്‍, കനാ കണ്ടേന്‍, തെലുങ്കു ചിത്രമായ പൊലീസ് പൊലീസ് എന്നിവയില്‍ പൃഥ്വി മുമ്പ് വില്ലനായി അഭിനയിച്ചിട്ടുണ്ട്.

English summary
prithviraj acted as anti hero role in new bollywood movie naam shabana
topbanner

More News from this section

Subscribe by Email