Friday November 16th, 2018 - 8:24:pm
topbanner

പൃഥ്വിരാജിനിപ്പോൾ സോഷ്യല്‍ മീഡിയയിലും നല്ലകാലം

NewsDesk
 പൃഥ്വിരാജിനിപ്പോൾ സോഷ്യല്‍ മീഡിയയിലും നല്ലകാലം

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജിന് നല്ലകാലമാണ്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയായതിന്റെ കാരണം വൈകി മാത്രമാണ് മനസ്സിലായതെന്ന് നടന്‍ പൃഥ്വിരാജ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിന്റെ കാരണവും തനിക്കറിയാമെന്നും പൃഥ്വി പറഞ്ഞു. തന്നെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്ല കാര്യങ്ങളാണ് വരുന്നത്. അതില്‍ സന്തോഷം തോന്നാറുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലൊന്നും ഞാന്‍ സജീവമല്ല. ഫെയ്‌സ്ബുക്ക് പേജ് പോലും കൈകാര്യം ചെയ്യുന്നത് മറ്റൊരു ടീമാണ്. ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമല്ല. ഫോണ്‍ ഉപയോഗിക്കുന്നതും കുറവാണ്. സിനിമയും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താന്‍ സമയം നീക്കിവയ്ക്കുന്നതെന്നും പൃഥ്വി പറഞ്ഞു.

Read more topics: prithviraj, about, facebook, attack
English summary
prithviraj, about, facebook, attack
topbanner

More News from this section

Subscribe by Email