Monday June 1st, 2020 - 1:43:am

പൃഥ്വിരാജ് ചിത്രം ആടുജീവിതം ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി

suji
പൃഥ്വിരാജ് ചിത്രം ആടുജീവിതം ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി

പൃഥ്വിരാജ് ചിത്രം ആടുജീവിതം ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി. '2019ല്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് ബ്ലെസി പറഞ്ഞു. ചിത്രമൊരുങ്ങുന്നത് വലിയ ക്യാന്‍വാസിലാണ്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുറച്ച് ലൊക്കേഷനുകള്‍ ഞങ്ങള്‍ പരിഗണിച്ചു വരുന്നുണ്ട് അതിലൊന്നാണ് മൊറാക്കോ. ഷൂട്ടിംഗിനായിട്ടല്ല സിനിമ വൈകുന്നത്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. കാലാവസ്ഥാപരമായ ഘടകങ്ങള്‍ക്കും തിരക്കഥയില്‍ നല്ല റോളുണ്ട്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. ബ്ലെസി പറയുന്നു.

 

Read more topics: prithi, adujeevitam release
English summary
prithis adujeevitam release dalay
topbanner

More News from this section

Subscribe by Email