Thursday February 21st, 2019 - 1:24:am
topbanner

മധുര രാജയില്‍ പൃഥ്വിയില്ല; നായികമാരാകാന്‍ അനുശ്രീയും, മഹിമ നമ്പ്യാരും

suji
മധുര രാജയില്‍ പൃഥ്വിയില്ല; നായികമാരാകാന്‍ അനുശ്രീയും, മഹിമ നമ്പ്യാരും

2010ലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ പിന്തുടര്‍ച്ചയായി എത്തുന്ന മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ ചിത്രത്തിലെ ഒറിജിനല്‍ കഥാപാത്രവുമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുകയെങ്കിലും പോക്കിരി രാജയുടെ കഥ തുടരുകയല്ല മധുരരാജയെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ വ്യക്തമാക്കി.

പേരില്‍ മാത്രമാണ് മധുരരാജ ബാക്കിയുണ്ടാവുക. ചിത്രം പൂര്‍ണ്ണമായും കേരളത്തിലാണ് ഷൂട്ട് ചെയ്യുക. മധുരയിലെ മമ്മൂട്ടി കഥാപാത്രത്തെ അവിടെ ഉപേക്ഷിച്ചാണ് രണ്ടാം വരവില്‍ മറ്റൊരു കഥയുമായി വരുന്നത്. ആഗസ്റ്റ് 9ന് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും ഉദയ്കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ണ്ണമായും നടക്കുന്നത്. ആദ്യ ചിത്രത്തില്‍ സഹോദരനായി എത്തിയ പൃഥ്വിരാജ് മധുരരാജയില്‍ കാണില്ല. നെടുമുടി വേണു, സലിം കുമാര്‍, വിജയരാഘവന്‍ എന്നിവര്‍ നിലനില്‍ക്കും. തമിഴ് താരം ജയ് ആണ് ചിത്രത്തിലെ മറ്റൊരു സര്‍പ്രൈസ്. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍.

മധുരാജയ്ക്ക് ശേഷം വൈശാഖും, ഉദയ്കൃഷ്ണയും നിവിന്‍ പോളിയെ നായകനാക്കിയുള്ള ചിത്രമാണ് ഒരുക്കുക. അടുത്ത വര്‍ഷമാണ് ഇതിന്റെ ഷൂട്ട് തുടങ്ങുക. ഇത് വലിയ ക്യാന്‍വാസില്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാകും. നിവിനും വൈശാഖും ഒരുമിക്കുമ്പോള്‍ മാസ് എന്റര്‍ടെയിനറാണ് ആളുകള്‍ പ്രതീക്ഷിക്കുക, ഇത് തന്നെയാകും ചിത്രം നല്‍കുക, ഉദയ്കൃഷ്ണ കൂട്ടിച്ചേര്‍ക്കുന്നു.

 

 

Viral News

Read more topics: prithiraj, madhura raja
English summary
prithiraj not in madhura raja
topbanner

More News from this section

Subscribe by Email