Sunday May 26th, 2019 - 4:55:pm
topbanner
topbanner

എത്രയോ സിനിമ ഇറങ്ങുന്നു ? പൃഥ്വിയുടെ തന്നെ കാണണോ? ശബരിമലയെ ചൊല്ലി ഫേസ്ബുക്കില്‍ പോര്

suji
എത്രയോ സിനിമ ഇറങ്ങുന്നു ? പൃഥ്വിയുടെ തന്നെ കാണണോ? ശബരിമലയെ ചൊല്ലി ഫേസ്ബുക്കില്‍ പോര്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ നടന്‍ പൃഥ്വിരാജിനെ ചൊല്ലി നവമാധ്യമങ്ങളില്‍ പോര്. നടന്റെ ഔദ്യോഗിക പേജില്‍ കമന്റുകളുടെ പ്രവാഹമാണ്. പൃഥ്വിയെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായമുണ്ട്. എത്രയോ സിനിമകള്‍ ഇറങ്ങുന്നു. പൃഥ്വിരാജിന്റെ സിനിമകള്‍ തന്നെ കാണണോ എന്ന് ചിലര്‍ വിമര്‍ശിക്കുന്നു.

വിശ്വാസികളല്ലാതെ വെറുതെ കാട്ടില്‍പ്പോയി അയ്യപ്പനെ കണ്ടേക്കാം എന്നാണെങ്കില്‍ പോകാന്‍ എത്രയോ ക്ഷേത്രങ്ങളുണ്ടെന്ന് പൃഥ്വി ചോദിച്ചിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടെ, അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേരെ ബുദ്ധിമുട്ടിക്കുന്നതെന്ന് പൃഥ്വി ചോദിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാകുകയാണ്.

 

 

 

Read more topics: prithiraj ,web attack
English summary
prithiraj faces web attack in sabarimala opinion
topbanner

More News from this section

Subscribe by Email