Sunday July 21st, 2019 - 12:21:pm
topbanner
topbanner

ലൂസിഫര്‍ രാജേഷ് പിള്ള പ്രഖ്യാപിച്ച ചിത്രം ? സത്യം വെളിപ്പെടുത്തി പൃഥ്വിരാജ്

suji
ലൂസിഫര്‍ രാജേഷ് പിള്ള പ്രഖ്യാപിച്ച ചിത്രം ? സത്യം വെളിപ്പെടുത്തി പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമ ഒരുക്കാന്‍ സംവിധായകന്‍ രാജേഷ് പിള്ള ആലോചിച്ചിരുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ സിനിമയാണോ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറെന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് രാജേഷ് പിള്ളയുടെയും നായകന്‍ എന്നതിനാലായിരുന്നു വാര്‍ത്തകള്‍ക്ക് കാരണം. എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

മോഹന്‍ലാലിനെ നായകനായി കണ്ട് രാജേഷ് പിള്ള ലൂസിഫര്‍ എന്ന മറ്റൊരു സിനിമയാണ് ആലോചിച്ചിരുന്നത്. ഞാന്‍ കഥ കേട്ടിരുന്നു. ലൂസിഫര്‍ എന്ന പേര് ഞങ്ങളുടെ പ്രൊജക്റ്റിനു ചേരുന്നതാണെന്ന് ഞാന്‍ മുരളി ഗോപിയോട് പറയുകയായിരുന്നു. അങ്ങനെ ലൂസിഫര്‍ എന്ന പേര് കടമെടുക്കുകയായിരുന്നു പൃഥ്വിരാജ് പറഞ്ഞു. രാജേഷ് പിള്ള എടുക്കാനുദ്ദേശിച്ചിരുന്ന സിനിമയല്ല താന്‍ സംവിധാനം ചെയ്!ത ലൂസിഫര്‍ എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്.

 

English summary
prithiraj about why rajesh pillai announced lucifer earlier
topbanner

More News from this section

Subscribe by Email