Saturday September 22nd, 2018 - 10:32:pm
topbanner

കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് സംവിധായകനോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്

suji
കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് സംവിധായകനോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്

കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് താന്‍ സംവിധായികയോട് പറഞ്ഞിരുന്നുവെന്ന് പൃഥ്വിരാജ്. 'ഇക്കാര്യത്തില്‍ എനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. 'കൂടെ'യുടെ റിലീസ് നേരത്തേ തീരുമാനിച്ചിരുന്നു. ജൂലൈ രണ്ടാംവാരത്തില്‍ തന്നെ പുറത്തിറക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു.'മൈസ്റ്റോറി'യുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. 'മൈസ്റ്റോറി'യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് 'കൂടെ' തൊട്ടടുത്തു തന്നെ ഇറങ്ങുമെന്ന് അറിയാമായിരുന്നു. ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമായിരുന്നു. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്. അതു ഞാന്‍ ചെയ്തു. പക്ഷേ തീരുമാനം അവരുടേതായിരുന്നു' പൃഥ്വിരാജ് പറഞ്ഞു.

അതേസമയം പൃഥ്വിരാജോ പാര്‍വതിയോ സിനിമയുടെ പ്രചാരണത്തിനായി ഒന്നും ചെയ്തില്ലെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ പറഞ്ഞു.

Read more topics: prithiraj, my story,koode relase
English summary
prithiraj about my story and koode relase
topbanner

More News from this section

Subscribe by Email