Thursday February 21st, 2019 - 3:37:pm
topbanner

പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ തയ്യാറാകുന്നു ; വിവരങ്ങള്‍ പുറത്ത് വിട്ട് മോഹന്‍ലാലും പൃഥ്വിരാജും

suji
പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ തയ്യാറാകുന്നു ; വിവരങ്ങള്‍ പുറത്ത് വിട്ട് മോഹന്‍ലാലും പൃഥ്വിരാജും

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഒടിയന്‍ എന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കി വരികയാണ്. ഇതിനിടെ ലൂസിഫറിന്റെ വിശേഷം പുറത്തുവിട്ട് മോഹന്‍ലാല്‍ ആരാധകരുടെ ആകാംക്ഷ ഉയര്‍ത്തിയിരിക്കുകയാണ്.

ഒടിയന്റെ ലൊക്കേഷനിലെത്തിയ പൃഥ്വിയും മുരളി ഗോപിയും ലൂസിഫറിന്റെ തിരക്കഥയുടെ പൂര്‍ണ്ണരൂപം മോഹന്‍ലാലിന് കൈമാറി. വീഡിയോയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വിവരം പങ്കുവച്ചത്.

താനും മുരളി ഗോപിയും മനസില്‍ കണ്ട ചിത്രത്തിന്റെ തിരക്കഥ മോഹന്‍ലാലിനെ വായിച്ച് കേള്‍പ്പിച്ചെന്നും മികച്ചൊരു ചിത്രമായിരിക്കും ലൂസിഫറെന്നും പൃഥ്വി പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു .

Viral News

Read more topics: prithi, mohanlal,lucifer
English summary
prithi and mohanlal share about lucifer
topbanner

More News from this section

Subscribe by Email