Sunday September 23rd, 2018 - 11:43:pm
topbanner

സല്‍മാനെ കാണാന്‍ മുഖം മറച്ച് പ്രീതി ജയിലിലെത്തി

suji
സല്‍മാനെ കാണാന്‍ മുഖം മറച്ച് പ്രീതി ജയിലിലെത്തി

സല്‍മാന്‍ഖാന്റെ അടുത്ത സുഹൃത്താണ് പ്രീതി സിന്റ. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധി വന്നതോടെ ജയിലിലായ സല്‍മാനെ കാണാന്‍ പ്രീതി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി.

ജോധ്പൂര്‍ വിമാനത്താവളത്തില്‍ വന്ന പ്രീതി സിന്റ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചില്ല. വെളുത്ത തൊപ്പി ഉപയോഗിച്ച് മുഖം മറിച്ചാണ് പ്രീതി എത്തിയത്. ഏതാനും മിനുട്ടുകള്‍ ഇരുവരും ജയിലില്‍ വച്ച് പരസ്പരം സംസാരിച്ചു. അതിനു ശേഷം പ്രീതി മടങ്ങി പോയി.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിനു കോടതി ശിക്ഷിച്ച നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ജോധ്പുര്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. അതിന് ശേഷമേ താരത്തിന് പുറത്തിറങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂ.

Read more topics: preity zinta, jodhpur,salman
English summary
preity zinta rushes to jodhpur to visit salman
topbanner

More News from this section

Subscribe by Email