Sunday December 16th, 2018 - 11:35:am
topbanner

ഗര്‍ഭിണികള്‍ക്ക് നൃത്തം ചെയ്യാനാവില്ലെന്നൊക്കെ പണ്ട്... നിറവയറില്‍ കിടിലന്‍ ഡാൻസുമായി അവന്തിക; വീഡിയോ കാണാം

fasila
ഗര്‍ഭിണികള്‍ക്ക് നൃത്തം ചെയ്യാനാവില്ലെന്നൊക്കെ പണ്ട്... നിറവയറില്‍ കിടിലന്‍ ഡാൻസുമായി അവന്തിക; വീഡിയോ കാണാം

തെന്നിന്ത്യയിലെ ശ്രദ്ധേയ നടിയാണ് അവന്തിക മോഹൻ. എന്നാൽ അവന്തിക മലയാളികൾക്ക് ഡോക്ടര്‍ നന്ദിതയാണ്. ആത്മസഖിയെന്ന പരമ്പരയിലൂടെയാണ് ഈ അന്യഭാഷക്കാരി പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. ഡോക്ടര്‍ നന്ദിതയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായെത്തിയ ഈ സുന്ദരി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ പരമ്പര. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു താരങ്ങള്‍ക്ക് ലഭിച്ചത്.

റെയ്ജന്‍, ബീന ആന്റണി, മനോജ്, പ്രതീക്ഷ, ചിലങ്ക തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ ആത്മസഖി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് നായിക മാറിയത്. അവന്തികയുടെ പിന്‍വാങ്ങലിനെച്ചൊല്ലിയുള്ള വിവാദമായിരുന്നു പിന്നീട് അരങ്ങേറിയത്. പകരമെത്തിയ താരത്ത സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. തങ്ങളുടെ പ്രിയ ജോഡികള്‍ റെയ്ജനും അവന്തികയുമാണെന്നും അവരെ മാറ്റാനാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

ഗര്‍ഭിണിയാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലുമാണ് താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയതെന്നായിരുന്നു അവന്തിക പറഞ്ഞത്. ഇതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിനിടയിലും അവന്തിക സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരാധകരുടെ പിന്തുണയും പ്രാര്‍ത്ഥനയും എന്നും തങ്ങള്‍ക്കൊപ്പമുണ്ടാവണമെന്ന് താരം അഭ്യര്‍ത്ഥിച്ചിരുന്നു. അഭിനയത്തോട് മാത്രമല്ല നൃത്തത്തയെും ഏറെ ഇഷ്ടമാണ് തനിക്കെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് നൃത്തം ചെയ്യാനാവില്ലെന്ന് ആര് പറഞ്ഞുവെന്നും ആരോഗ്യവതിയായിരിക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് നൃത്തമെന്നും താരം കുറിച്ചിട്ടുണ്ട്. വീഡിയോ പകര്‍ത്തിയ ഭര്‍ത്താവിനുള്ള നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്.

View this post on Instagram

"Who said pregnant women can't dance"

Read more topics: Avanthika Mohan, pregnant, dance
English summary
pregnant Avanthika dance video
topbanner

More News from this section

Subscribe by Email