Tuesday June 19th, 2018 - 7:50:am
topbanner
Breaking News

തിയറ്ററില്‍ തന്നെ രണ്ടര മണിക്കൂര്‍ സഹിച്ചതിന് നന്ദി ; പ്രണവ് മോഹന്‍ലാല്‍

suji
തിയറ്ററില്‍ തന്നെ രണ്ടര മണിക്കൂര്‍ സഹിച്ചതിന് നന്ദി ; പ്രണവ് മോഹന്‍ലാല്‍

തിയറ്ററില്‍ രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചതിന് നന്ദിയെന്ന് പ്രണവ് മോഹന്‍ലാല്‍. താന്‍ നായകനായി എത്തിയ ആദി എന്ന ചിത്രത്തിന്റെ നൂറാം ദിനം ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രണവ്.

വളരെ സന്തോഷമുണ്ടെന്നും എല്ലാവരുടേയും ആത്മാര്‍ത്ഥതയും കൂട്ടായ പ്രയത്‌നവുമാണ് വിജയത്തിന് കാരണം. നല്ല അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ചേരാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും പ്രണവ് പറഞ്ഞു.

ബാലാജിയുടെ മകള്‍, സുരേഷ് ബാലാജിയുടെ സഹോദരി, മോഹന്‍ലാലിന്റെ ഭാര്യ ,ഇപ്പോള്‍ പ്രണവിന്റെ അമ്മ എന്നീ പേരുകളിലാണ് താന്‍ അറിയപ്പെടുന്നത്. ഓരോ തവണയും താന്‍ അഭിമാനം കൊള്ളുകയാണെന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലും ചടങ്ങില്‍ പ്രണവിനെ അഭിനന്ദിച്ചു.

എറണാകുളത്ത് നടന്ന ചടങ്ങില്‍ പ്രണവ്, സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍, സുചിത്ര എന്നിവര്‍ പങ്കെടുത്തു.

Read more topics: pranav mohanlal, aadi success
English summary
pranav says thanks for aadi success

More News from this section

Subscribe by Email