Thursday September 20th, 2018 - 8:19:am
topbanner
Breaking News

പ്രണവിനെ നായകനാക്കുന്നതെന്തുകൊണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു

NewsDesk
പ്രണവിനെ നായകനാക്കുന്നതെന്തുകൊണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ജീത്തു ജോസഫിന്റെ സിനിമയില്‍ നായകനായി എത്തുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ച.

ത്രില്ലറും കുടുംബകഥകളുമൊക്കെയായി മലയാളത്തിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായി മാറിയ ജീത്തു ജോസഫിന്റെ സിനിമയില്‍ പ്രണവ് നായകനായെത്തുന്നത് ആരാധകര്‍ കാത്തിരിക്കുകയാണ്.

പ്രണവിനെ തന്റെ സിനിമയില്‍ നായകനാക്കുന്നതിന് കാരണമുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു. നായകനെപ്പറ്റി ആലോചിച്ചപ്പോള്‍ എന്റെ മനസില്‍ പ്രണവിന്റെ രൂപമാണ് വന്നത്. കഥ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഇഷ്ടമാവുകയും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്യുകയായിരുന്നെന്ന് ജീത്തു പറഞ്ഞു.

ചിത്രത്തിന്റെ കഥ മാത്രമേ തീരുമാനമായിട്ടുള്ളു. തിരക്കഥയോ മറ്റ് കാര്യങ്ങളോ പൂര്‍ത്തിയായിട്ടില്ല. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. മോഹന്‍ലാലിന്റെ മകനാണ് പ്രണവ് എന്നത് ഒരു വെല്ലുവിളിയായി തോന്നുന്നില്ല.

ഒരു സിനിമ ചെയ്യുമ്പോള്‍ സത്യസന്ധമായി കഥപറയുക അത് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് എന്റെ രീതി. അതിനാല്‍ എനിക്ക് കാര്യമായ ആശങ്കകളൊന്നുമില്ലെന്നും ജീത്തു വ്യക്തമാക്കി.

ലൈഫ് ഓഫ് ജോസൂട്ടിയിലും ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമല്‍ഹാസന്റെ പാപനാശത്തിലും ജീത്തുവിനൊപ്പമുണ്ടായിരുന്നു പ്രണവ്. ഇപ്പോള്‍ ജീത്തുവിന്റെ തന്നെ സംവിധാനത്തില്‍ പുതിയ നിയോഗം ഏറ്റെടുത്തിരിക്കുകയാണ് പ്രണവ്.

English summary
Pranav Mohanlal, the hero: Jeethu Joseph reveals details
topbanner

More News from this section

Subscribe by Email