Saturday September 22nd, 2018 - 3:15:am
topbanner

കടല്‍ കടന്നും ആദി....യൂറോപ്പിലെ തിയറ്ററുകളില്‍ പ്രദര്‍ശനം അടുത്തയാഴ്ച

Jikku Joseph
കടല്‍ കടന്നും ആദി....യൂറോപ്പിലെ തിയറ്ററുകളില്‍ പ്രദര്‍ശനം അടുത്തയാഴ്ച

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തു ജോസഫ് ചിത്രം ആദി ഈ മാസം 16-ന് ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പ്രദര്‍ശനത്തിന് എത്തുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ചിത്രം ആര്‍എഫ്ടി ഫിലിംസാണ് യൂറോപ്പില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. യുകെയിലും യൂറോപ്പിലെ മറ്റു 13 രാജ്യങ്ങളിലുമാണ് ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നത്.

ആദ്യത്തെയാഴ്ച 300 ഷോകളാണ് വിവിധ രാജ്യങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
pranav mohanlal movie aadi to release at europe
topbanner

More News from this section

Subscribe by Email