Wednesday November 21st, 2018 - 1:30:pm
topbanner

ആദിയുടെ ചിത്രീകരണം പൂര്‍ത്തിയായി

Jikku Joseph
ആദിയുടെ ചിത്രീകരണം പൂര്‍ത്തിയായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ആദി. പ്രണവ് ആദ്യമായി നായകനാകുന്ന 'ആദി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി, ടോണി ലൂക്ക്, സിദ്ദിഖ് എന്നിവരും ആദിയിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രമാണ് കൂടിയാണ് ആദി. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തില്‍ തുടക്കം കുറിച്ചത്.

2002ല്‍ പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസം, ലൈഫ് ഒഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
pranav mohanlal movie aadi shootings completed
topbanner

More News from this section

Subscribe by Email