Monday September 24th, 2018 - 11:20:am
topbanner

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Jikku Joseph
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ജനവരി 26 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രമാണ് കൂടിയാണ് ആദി.

ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നതാണ് ചിത്രത്തിന്റെ 'ടാഗ് ലൈന്‍'. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നതുന്നത്. ചിത്രീകരണത്തിനിടെ പ്രണവിന് പരിക്കേറ്റിരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതില്‍ ആരാധകര്‍ ഏറെ നിരാശയിലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വന്നിരിക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫ് ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം തന്നെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാവും എന്ന വിശ്വാസത്തോടെയും പ്രാര്‍ത്ഥനയോടെയും എന്നാണെന്ന് ജീത്തു ജോസഫ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങള്‍.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തില്‍ തുടക്കം കുറിച്ചത്.

2002ല്‍ പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസം, ലൈഫ് ഒഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
pranav mohanlal movie aadi first look poster
topbanner

More News from this section

Subscribe by Email