Thursday February 21st, 2019 - 1:22:am
topbanner

ജീത്തു ജോസഫിന്റെ ത്രില്ലറില്‍ പ്രണവ് പ്രധാന റോളിലെന്നറിച്ച് മോഹന്‍ ലാല്‍

NewsDesk
ജീത്തു ജോസഫിന്റെ ത്രില്ലറില്‍ പ്രണവ് പ്രധാന റോളിലെന്നറിച്ച് മോഹന്‍ ലാല്‍

കൊച്ചി: ദൃശ്യത്തിനുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലറില്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാന റോളിലെത്തുന്നു. മോഹന്‍ലാല്‍ തന്നെയാണ് മകന്‍ അഭിനയത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നകാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

നേരത്തെ ജീത്തുവിനൊപ്പം സഹസംവിധായകനായി പ്രണവ് അരങ്ങേറിയിരുന്നു. പുതിയ സിനിമ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിക്കുന്നത്. ബാലതാരമായി മികച്ച പ്രകടനം നടത്തിയിരുന്ന പ്രണവിന്റെ രണ്ടാം വരവ് ആയിരിക്കും ജീത്തുവിന്റെ സിനിമ.

ഊഴത്തിന് ശേഷം ജീത്തു ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്നു പ്രണവ്. നേരത്തെ തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അതരിപ്പിച്ചിരുന്നു പ്രണവ്.

യുദ്ധം വേണ്ട; കാര്‍ഗിലില്‍ വീരമൃതൃവരിച്ച സൈനികന്റെ മകളുടെ വീഡിയോ ശ്രദ്ധേയമാകുന്നു[വീഡിയോ]

സുരേഷ് ഗോപിയുടെ ഇടപെടല്‍; കിരീടം സിനിമയിലെ പാലം മോഹന്‍ലാല്‍ പുനര്‍നിര്‍മിക്കും

Viral News

English summary
Pranav Mohanlal is ready to begin his career as an actor says mohanlal
topbanner

More News from this section

Subscribe by Email