Sunday September 23rd, 2018 - 6:13:pm
topbanner

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം

rajani
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം മേയില്‍ ചിത്രീകരണമാരംഭിക്കും.ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു സീരിയല്‍ കില്ലറിന്റെ കഥയാണ് പറയുന്നത്.

സീരിയല്‍ കില്ലറിനെ തേടിപ്പോകുന്ന നായകനാണ് ചിത്രത്തില്‍ പ്രണവ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാലതാരമായി മേജര്‍ രവിയുടെ പുനര്‍ജ്ജനിയിലൂടെ അരങ്ങേറിയ പ്രണവ് ഒന്നാമനില്‍ മോഹന്‍ലാലിന്റെ ബാല്യകാലമവതരിപ്പിച്ചിട്ടുണ്ട്.സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു ഷോട്ടിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

English summary
pranav mohanlal hero film shooting next month
topbanner

More News from this section

Subscribe by Email