Wednesday November 21st, 2018 - 5:22:am
topbanner

പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

Jikku Joseph
പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

താരപുത്രന്മാരുടെ വരവ് ഇഷ്ടപ്പെടുന്നവരും കാതിരിക്കുന്നവരുമാണ് ചലച്ചിത്ര പ്രേമികള്‍. പ്രിഥിരാജ് മുതല്‍ ദുല്‍ക്കര്‍ സല്‍മാനും കാളിദാസ് ജയറാമും വരെ അവര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചവരാണ്. അതിനിടിയിലാണ് ആരാധകരുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്ന കാര്യം ഉറപ്പായത്.

പ്രണവിന്റെ സിനിമ പ്രവേശനം വളരെ ആകാംഷയോടെയാണു പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണു പ്രണവ് നായകനായി എത്തുന്നത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം ആരേയും ഞെട്ടിക്കുന്നതാണെന്നു പറയുന്നു. ഒരു രൂപയാണു ചിത്രത്തിനായി പ്രണവ് വാങ്ങുന്ന പ്രതിഫലമത്രെ.

ചില റിപ്പോര്‍ട്ടുകളാണ് ഇതു സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 2002 ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണു പ്രണവ് അഭിനയ ജീവിതം തുടങ്ങിയത്. 2002 ല്‍ തന്നെ പുനര്‍ജനി എന്ന ചിത്രത്തില്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥന ചലിച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

English summary
pranav mohanlal first filim rate
topbanner

More News from this section

Subscribe by Email