മലയാളത്തിലെ പലമുന്‍നിര താരങ്ങളെയും മറികടന്നു പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദി മുന്നേറുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 9-ാമത്തെ ചിത്രമായിരുന്നു ആദി. ആദ്യം 100 ദിനം പിന്നിടുമ്പോള്‍ ആദി നേടിയത് 50 കോടിലേറെ എന്നു റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ അസാധ്യ മെയ്വഴക്കത്തേടെയായിരുന്നു പ്രണവിന്റെ കഥാപാത്രം പാര്‍ക്കൗര്‍ അവതരിപ്പിച്ചത്. ലെന, അനുശ്രീ, അദിതി രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഷിജു വില്‍സണ്‍, ഷറഫുദ്ദീന്, നോബി എന്നീ യുവ താരങ്ങളും പ്രണവിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനില്‍ ജോണ്സണ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹകന്.