Wednesday November 21st, 2018 - 9:38:pm
topbanner

എന്‍ട്രിയില്‍ തകര്‍ക്കാന്‍ പ്രണവ് പാര്‍ക്കര്‍ പരിശീലിക്കുന്നു

Lijin Kadukkaram
എന്‍ട്രിയില്‍ തകര്‍ക്കാന്‍ പ്രണവ് പാര്‍ക്കര്‍ പരിശീലിക്കുന്നു

മോഹന്‍ലാല്‍ ആരാധകരും മലയാള ചലച്ചിത്ര ലോകവും പ്രണവിന്റെ അരങ്ങേറ്റ ചിത്രത്തിനായി ഒരു പോലെ കാത്തിരിക്കുകയാണ്. അതിനിടെ മകന്റെ ചിത്രത്തിന്റെ ചില വിശേഷങ്ങള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചു. ജിത്തു ജോസഫ് ചിത്രത്തിനായി പാര്‍ക്കര്‍ പരിശീലിക്കുകയാണ് പ്രണവിപ്പോഴെന്ന് ലാല്‍ പറയുന്നു.

ബാലതാരമായി രണ്ടു ചിത്രങ്ങളില്‍ അഭിനയിക്കുകയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങുകയും ചെയ്ത, പ്രണവ് നായകനാകുന്ന ചിത്രം അടുത്ത വര്‍ഷമാണ് പുറത്തിറങ്ങുന്നത്. മുന്നിലുള്ള മതിലുകളും, തടസ്സങ്ങളും മറികടക്കാനും പലവിധത്തിലുള്ള ചലന രീതികളിലൂടെ മുന്നേറാനുമാണ് പാര്‍ക്കര്‍ പരിശീലിക്കുക. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസ രീതിയാണ് പാര്‍ക്കര്‍.

ഹോളിവുഡ് ആക്ഷന്‍ ത്രല്ലറുകളിലും, ഫ്രഞ്ച് ത്രില്ലറുകളിലും കണ്ടുവരുന്ന പാര്‍ക്കര്‍ ശൈലിയുമായുള്ള പ്രണവിന്റെ അരങ്ങേറ്റം മലയാളികള്‍ക്ക് നവ്യാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. ബോണ്‍ അള്‍ട്ടിമേറ്റം, ഡിസ്ട്രിക്ട് 13, പ്രിന്‍സ് ഓഫ് പേര്‍ഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ പാര്‍ക്കര്‍ രംഗങ്ങള്‍ കണ്ടിട്ടുള്ളതാണ്. ഇതോടെ ജിത്തു ജോസഫ് തിരക്കഥയെഴുതിയൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് ഉറപ്പായി. ജിത്തുവിനൊപ്പം രണ്ടു ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍ക്കര്‍ പരിശീലിക്കുന്ന ത്രില്ലിലാണ് അയാളിപ്പോള്‍, ജിംനാസ്റ്റിക്കിലും സ്‌കൈഡൈവിംഗിലും, റോക്ക് ക്ലൈബിംഗിലുമെല്ലാം പരിശീലനം സിദ്ധിച്ചതിനാല്‍ പാര്‍ക്കറും പ്രണവിനു എളുപ്പം വഴങ്ങുമെന്നാണ് കരുതുന്നതെന്നും ലാല്‍ പറഞ്ഞു. ആശിര്‍വാദ് സിനിമാസാണ് പ്രണവിന്റെ ആദ്യ ചിത്രം ഒരുക്കുന്നത്.

English summary
pranav mohanlal entry in jeethu joseph movie
topbanner

More News from this section

Subscribe by Email