Sunday September 23rd, 2018 - 9:49:pm
topbanner

പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം ആദിയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

Jikku Joseph
പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം ആദിയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം ആദിയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ആദിയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ തീയേറ്ററില്‍ എത്തി ഏറെ വൈകാതെ തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നുണ്ട്.

തിയേറ്ററില്‍ നിറഞ്ഞ സദസിലാണ് ആദിയുടെ പ്രദര്‍ശനം ഇപ്പോഴും തുടരുന്നത്. ഇതിനെടയില്‍ ചിത്രം ചോര്‍ന്നത് കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. സിനിമാ വ്യവസായത്തിന് വന്‍ തിരിച്ചടിയായ തമിള്‍ റോക്കേഴ്‌സിനെതിരെ തമിഴ് താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാല്‍ രംഗത്തെത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
pranav mohanlal aadhi in internet by tamil rockers
topbanner

More News from this section

Subscribe by Email