Tuesday November 20th, 2018 - 1:23:pm
topbanner

150 കോടിയുടെ സാഹോ കഴിഞ്ഞു; പ്രഭാസിന്റെ പുതിയ ചിത്രം മൂന്ന് ഭാഷകളില്‍

suji
150 കോടിയുടെ സാഹോ കഴിഞ്ഞു; പ്രഭാസിന്റെ പുതിയ ചിത്രം മൂന്ന് ഭാഷകളില്‍

ബാഹുബലി ഗംഭീര വിജയത്തിന് ശേഷം പ്രഭാസ് ഇന്ത്യയില്‍ എല്ലായിടത്തും സുപരിചിതനാണ്. ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് ബാഹുബലി രണ്ടാം ഭാഗം. പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ ഘട്ടത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നുകഴിഞ്ഞു.

ഒരു വര്‍ഷമായി താരത്തിന്റെ പുതിയ ചിത്രങ്ങളൊന്നും തീയേറ്ററില്‍ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മൂന്ന് ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുക.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുക്കുന്ന ചിത്രം കെകെ രാധാ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. യുവി ക്രിയേഷന്‍സും, ഗോപി കൃഷ്ണ മൂവീസും ചേര്‍ന്നാണ് നിര്‍മ്മാണം. മോഹന്‍ജൊദാരോ, ഡിജെ എന്നീ ചിത്രങ്ങളിലെ നായിക പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക.

150 കോടി ബജറ്റില്‍ ഒരുങ്ങുന്ന സാഹോയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശ്രദ്ധ കപൂറിന്റെ തെന്നിന്ത്യന്‍ പ്രവേശനം നടത്തുന്ന ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജരേക്കര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

English summary
prabhas to start shooting for director kk radha krishnas next
topbanner

More News from this section

Subscribe by Email