Wednesday December 19th, 2018 - 5:19:am
topbanner

പദ്മാവതിലെ റോള്‍ പ്രഭാസ് ഉപേക്ഷിച്ചു; കോളടിച്ചത് ഷാഹിദിന്

suji
പദ്മാവതിലെ റോള്‍ പ്രഭാസ് ഉപേക്ഷിച്ചു; കോളടിച്ചത് ഷാഹിദിന്

മുംബൈ: സഞ്ജയ് ലീല ഭന്‍സാലിയുടെ പദ്മാവതില്‍ അഭിനയിക്കാനുള്ള അവസരം ആരെങ്കിലും വേണ്ടെന്ന് വെയ്ക്കുമോ? ഒരിക്കലും ഇല്ലെന്ന് പറയാന്‍ കഴിയില്ല. കാരണം തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ആ അവസരം തള്ളിക്കളഞ്ഞിരുന്നു. ആ റോളാണ് ഷാഹിദ് കപൂര്‍ പിന്നീട് ഏറ്റെടുത്തത്.

ദീപിക പദുക്കോണിന് പകരം റാണി പദ്മാവതിയായി ഐശ്വര്യ റായി ബച്ചനെയാണ് അണിയറക്കാര്‍ തീരുമാനിച്ചിരുന്നതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദീപികയും, രണ്‍വീര്‍ സിംഗുമാണ് പദ്മാവതിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. രാജാ റാവല്‍ സിംഗിന്റെ റോളിനാണ് പ്രഭാസിനെ ആലോചിച്ചിരുന്നത്.

എന്നാല്‍ ബാഹുബലി സീരിസിന്റെ വിജയത്തില്‍ നില്‍ക്കവെ പ്രാധാന്യം കുറഞ്ഞ റോള്‍ ഏറ്റെടുക്കാന്‍ പ്രഭാസ് വിസമ്മതിക്കുകയായിരുന്നു. എന്തായാലും ഷാഹിദ് കപൂര്‍ തന്നെ ഏല്‍പ്പിച്ച ദൗത്യം ഭംഗിയാക്കി. 2018ലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ഇത് മാറി. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ബാഹുബലി കളക്ഷനെ ചിത്രം മറികടക്കുകയും ചെയ്തു.

എന്നിരുന്നാലും രണ്‍വീര്‍ സിംഗിന്റെ പിന്നിലായി പോകുന്ന കഥാപാത്രമാകാന്‍ പ്രഭാസ് വിസമ്മതിച്ചത് ശരിയായ തീരുമാനം തന്നെയാണെന്ന് സിനിമ തെളിയിച്ചു.

 

English summary
prabhas rejected deepika padukones padmaavat
topbanner

More News from this section

Subscribe by Email